തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് വൻ അപകടം ; നാല് പേര് മരിച്ചു
ചെന്നൈ: തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൂത്തുക്കുടി ഇന്ദിരാനഗര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന ഇപ്പോൾ തുടരുകയാണ്.