സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത് ; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി

0

റിയാദ് : സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു.

You might also like