ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൻ്റെ 101 -മത് ജനറൽ കൺവൻഷൻ ഇന്നു മുതൽ

0

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൻ്റെ 101 -മത് ജനറൽ കൺവൻഷൻ ഇന്നു ജനുവരി 22 മുതൽ  28 തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 5.30 ന് സ്റ്റേറ്റ് ഓവർസീയർ റവ. സി. സി. തോമസ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ.റെജി അധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ബി. മോനച്ചൻ, ഷിബു കെ.മാത്യു, സജി ജോർജ്, ബെൻസൻ മത്തായി, സൈമൺ ഫിലിപ്പ്, പി.സി. ചെറിയാൻ, പി.എ ജെറാൾഡ് , അനീഷ് ഏലപ്പാറ, ജെയ്സ് പാണ്ടനാട്, റെജി ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിക്കും. ശനി വരെ വൈകിട്ട് 5.30 മുതൽ 8.45 വരെയാണ് പൊതുയോഗം. ഞായറാഴ്ച പൊതുസഭായോഗം നടക്കും.

You might also like