വി​ദേ​ശി ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധം

0

റി​യാ​ദ് ​: ഉ​പ​ഭോ​ക്തൃ വ​സ്​​തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച്​ ന​ൽ​കു​ന്ന ഹോം ​ഡെ​ലി​വ​റി (തൗ​സീ​ൽ) മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ​ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​യാ​ത്ര​ക്ക്​ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച്​​​ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്​. ഡെ​ലി​വ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ്​ അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്​. മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ക​മ്പ്യൂ​ട്ട​ർ സി​സ്​​റ്റം വ​ഴി ഹോം ​ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ഫേ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന​താ​ണ്​ ഒ​ന്നാ​മ​ത്തെ നി​ബ​ന്ധ​ന.​ മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളി​ൽ പ​ര​സ്യം അ​നു​വ​ദി​ക്കും. ട്രാ​ഫി​ക്​ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഹോം ​ഡെ​ലി​വ​റി​ക്കു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തും.

You might also like