യു.എസില്‍ അതിശൈത്യം: 92 മരണം

0

വാഷിംഗ്ടണ്‍ : യു.എസില്‍ അതിശൈത്യത്തില്‍ മരണം 92 ആയി. മഞ്ഞുമൂടിയ റോഡുകളിലെ അപകട മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ടെന്നസിയില്‍ മാത്രം 25 പേരും ഒറിഗണില്‍ 16 പേരും മരിച്ചു. ശൈത്യക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒറിഗണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്കയിടത്തും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തി. ഇലിനോയ്, മിസിസിപ്പി, പെൻസില്‍വേനിയ, ആർക്കൻസോ, കെന്റക്കി, ന്യൂയോർക്ക്, വാഷിംഗ്ടണ്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഏതാനും ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

You might also like