മതപ്രഭാഷകനെ ഉടൻ മോചിപ്പിക്കണം; പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷമുണ്ടാക്കി ജനക്കൂട്ടം

0

മുംബയ്: അറസ്റ്റിലായ മതപ്രഭാഷകനെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷന്റെ മുന്നിൽ സംഘർഷമുണ്ടാക്കി മതവിശ്വാസികൾ. ഘട്‌കോപ്പർ സ്റ്റേഷന് മുൻപിലാണ് സംഭവം. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് മുസ്ലീം മതപ്രഭാഷകനായ മുഫ്തി സൽമാൻ അസ്ഹരിയെ കഴിഞ്ഞ ദിവസം പുലർച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. എത്രയും വേഗം ഇയാളെ മോചിപ്പിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.ഗുജറാത്തിലെ ജുനഗഡിൽ അസ്ഹരി നടത്തിയ പ്രസംഗം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

You might also like