അയോദ്ധ്യക്ക് പിന്നാലെ കൂടുതൽ വിനോദ-ആത്മീയ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്

0

ലഖ്‌നൗ: അയോദ്ധ്യക്ക് പിന്നാലെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ആത്മീയ സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌പൈസ് ജെറ്റ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനോടനുബന്ധിച്ച് ലക്ഷദ്വീപ് ഉൾപ്പെടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്‌പൈസ് ജെറ്റ് പദ്ധതിയിടുന്നുവെന്ന് എയർലൈൻ മേധാവി അജയ് സിംഗ് അറിയിച്ചു.

ആഭ്യന്തര വിമാനക്കമ്പനിക്ക് ജലവിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ജല തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. വരുന്ന രണ്ട് വർഷത്തിനുള്ളിൽ സ്‌പൈസ് ജെറ്റ് അതിന്റെ വ്യാപ്തി പരമാവധി വ്യാപിപ്പിക്കും.

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, മെഡിക്കൽ മേഖല, ലക്ഷദ്വീപ് എന്നിവ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെടെ അയോദ്ധ്യയെ എട്ട് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സ്‌പൈസ് ജെറ്റിന്റെ നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്തിരുന്നു.

 

You might also like