റാന്നി ഇടമൺ പാലത്തിങ്കൽ പാസ്റ്റർ പി.പി.ഏബ്രഹാം കർതൃസന്നിധിയിൽ

0

റാന്നി: ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനും ഇടമൺ ശാരോൻ സഭാംഗവുമായ പാലത്തിങ്കൽ പാസ്റ്റർ പി.പി.ഏബ്രഹാം (69) കർതൃസന്നിധിയിൽ.

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിലെ ആദ്യ ബാച്ച് ബിരുധദാരി ആയിരുന്നു. ഭാര്യ : സ്റ്റാർളി ഏബ്രഹാം ചിങ്ങവനം കൊച്ചുപറമ്പിൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ആശിഷ് ഏബ്രഹാം (ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം കോഡിനേറ്റർ ,യുകെ), അക്സ ഏബ്രഹാം (യു.കെ), അഞ്ചു ജെയ് ഏബ്രഹാം (കാനഡ) മരുമക്കൾ. ബിൻസി, ഹേമന്ത് , ജെയ്മോൻ

ഏഴോലി, ഇടമൺ, ചെത്തോങ്കര, മൈലപ്ര, മെഴുവേലി, തൈക്കൂടം, പെരുവ, പാലക്കാട് എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. 17 ശനിയാഴ്ച ഭൗതീക ശരീരം 8 മണിക്ക് ഇടമൺ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.

You might also like