വർക്കല ബീച്ചിലെത്തിയ റഷ്യൻ സ്വദേശിനി തിരയിൽപ്പെട്ട് മരിച്ചു.
തിരുവനന്തപുരം: വർക്കല ബീച്ചിലെത്തിയ റഷ്യൻ സ്വദേശിനി തിരയിൽപ്പെട്ട് മരിച്ചു. അമ്പത്തിരണ്ടുകാരിയായ അൻഷെലിക്കയാണ് മരിച്ചത്. വർക്കല ഇടവ വെറ്റക്കടയിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
സുഹൃത്തായ റഷ്യൻ യുവതിക്കൊപ്പം കുളിക്കുമ്പോഴാണ് അൻഷെലിക്ക തിരയിൽപ്പെട്ടത്. ഈ സമയം അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും സർഫിംഗ് നടത്തുന്നവരും ചേർന്ന് അൻഷെലിക്കയെ കരയ്‌ക്കെത്തിച്ച്, ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അൻഷെലിക്കയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്റക്കടയിലെ റിസോർട്ടിലായിരുന്നു അൻഷെലിക്കയുടെ താമസം.