ഐപിഎല്‍ 2024: കിരീടം ചൂടാന്‍ പത്തൊന്‍പതാമത്തെ അടവ് പുറത്തെടുക്കാന്‍ ആര്‍സിബി, കപ്പ് ഉറപ്പെന്ന് ആരാധകര്‍

0

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും സ്ഥാപിച്ച ട്രെന്‍ഡ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പിന്തുടരാന്‍ സാധ്യത. ടീമിന്റെ ഏറ്റവും പുതിയ ടീസര്‍ വിശ്വസിക്കാമെങ്കില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഐപിഎല്‍ 2024ല്‍ തങ്ങളുടെ പേര് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

ആര്‍സിബി അവരുടെ ടീമിന്റെ പേരില്‍ നിന്ന് ബാംഗ്ലൂരിനെ ഒഴിവാക്കി പകരം ബംഗളൂരു എന്നാക്കി മാറ്റും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഭാഗ്യം മാറുമെന്ന പ്രതീക്ഷയോടെ ഇത് നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ഡല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബിനുമൊപ്പം ഐപിഎല്‍ ട്രോഫി ഒരിക്കലും ഉയര്‍ത്തിയിട്ടില്ലാത്ത മൂന്ന് ഫ്രാഞ്ചൈസികളില്‍ ആര്‍സിബിയും ഉള്‍പ്പെടുന്നു. 2018ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അതിന്റെ പേര് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാക്കി മാറ്റി. 2021ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് പഞ്ചാബ് കിംഗ്സായി.

പേരുകളിലെ മാറ്റം അവര്‍ക്ക് ഐപിഎല്‍ കിരീടങ്ങള്‍ നേടി കൊടുത്തില്ല. എന്നാല്‍ പേര് മാറ്റിയാല്‍ കപ്പില്‍ തങ്ങളുടെ കൈകളിലെത്തുമെന്ന് ആര്‍സിബി പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് മാര്‍ച്ച് 19ന് പ്രഖ്യാപനം ഉണ്ടായേക്കും.

You might also like