ഇനി ധൈര്യമായി ജുവലറികളിൽ പോകാം, സ്വർണവിലയിൽ സംഭവിച്ചത് അത്ഭുതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു. 200 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 48,280 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന്റെ വില 48,480 എന്ന നിരക്കിലായിരുന്നു. ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 46,320ൽ നിന്ന് 48,600 വരെയെത്തയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,038 രൂപയുമായി.