സൗദിയിൽ ഇൻഷുറൻസ് മേഖലയിലും സ്വദേശിവത്കരണം
ജിദ്ദ : സൗദിയിൽ ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്‍റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു