സ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കടകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നത് വിലക്കി സൗദി

0

റിയാദ് :സ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കടകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നതും പുരുഷന്മാര്‍ ജോലി ചെയ്യുന്നതും വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരം കടകളില്‍ അറ്റകുറ്റപണികള്‍ക്ക് മാത്രമേ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകാവൂ. ഇത്തരം തയ്യല്‍ കടകളിസല്‍ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളാകണം.

അറ്റകുറ്റപണികള്‍ക്കായി പുരുഷന്മാര്‍ക്ക് കടയില്‍ പ്രവേശിക്കണമെങ്കില്‍ വനിത ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് പുറത്തുപോയ ശേഷം മാത്രമേ ആകാവൂ. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാന്‍, അകത്തുള്ളവരെ പുറത്തുനിന്ന് കാണാന്‍ കഴിയാത്ത വിധത്തില്‍ തയ്യല്‍ കടകള്‍ രൂപ കല്‍പന ചെയ്യണം.
You might also like