സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ.
ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ. ഇടത്തരം കമ്പനികൾ ജൂൺ 30നകം ഒരാളെ നിയമിക്കണം. അമ്പതിനു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അധികൃതർ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്.