കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു.

0

ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു.

വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും.

കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും.  സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ലാ ടണല്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

You might also like