തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; 45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 45 വയസിന് മുകളിലുളളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. കൊവിഡ് ശക്തമാകുന്ന പ്രദേശങ്ങളില്‍ 45 വയസ് കഴിഞ്ഞ എല്ലാവരും വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാന്‍ വാക്‌സിനേഷനും ടെസ്റ്റിംഗും നടത്തുന്നതിനുളള ഡൈനാമിക് ആയ പ്രവര്‍ത്തനമാണ് വേണ്ടത്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കൊവിഡ് രോഗത്തില്‍ വന്‍തോതില്‍ വര്‍ദ്ധന ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും കഴിഞ്ഞദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.