ഇസ്രായേലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
തെല്‍അവീവ്: ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ അവിവ് മേഗന്‍ (43) കൊല്ലപ്പെട്ടു. ലബനാന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഐഡിഎഫ് സംഘം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇസ്രായേല്‍ സൈനികനാണിത്.
ഇന്ന് രാവിലെ ലബനാന്‍ അതിര്‍ത്തിയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. നേരത്തെ മാസ്റ്റര്‍ സര്‍ജന്റ് ഇറായ് അസൂലൈ (25) കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ മറ്റൊരു സൈനികന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്