അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരിയില്‍

0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 27 ഫെബ്രുവരി 2 വരെ പറന്തല്‍ എ ജി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.ജനുവരി 27ന് വൈകിട്ട് 6ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി ജെ സാമുവേല്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പൊതു സഭായോഗത്തോടും കര്‍തൃമേശയോടും കൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങള്‍ നടക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ പൊതുയോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാര്‍ പ്രഭാഷണത്തിനെത്തിച്ചേരും. എ ജി ക്വയര്‍ ഗാനശുശ്രൂഷ നയിക്കും. എക്‌സിക്യൂട്ടീവ് കമ്മറ്റിയോടൊപ്പം കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ പ്രസ്ബിറ്ററി കൂടി നിയോഗിച്ചിട്ടുണ്ട്. സഭാ സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും. അസോസിയേറ്റ് കണ്‍വീനര്‍മാരായി മേഖലാ ഡയറക്ടര്‍മാരായ പാസ്റ്റേഴ്‌സ് സൈമണ്‍ എം റ്റി, സജി ജെ, സനല്‍കുമാര്‍ ആര്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.

You might also like