ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്
കൊച്ചി: ടയറിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്. കൊച്ചിയില്‍ നിന്ന് ബഹ്‌റിനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു. രാവിലെ 10.45 ന് പുറപ്പെട്ട വിമാനം ഉടന്‍ തിരിച്ചു വിളിക്കുകയായിരുന്നു. എമര്‍ജന്‍സി ലാന്‍ഡിങിന് മുന്നോടിയായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അഗ്‌നിരക്ഷാ സേന ഉള്‍പ്പടെ സര്‍വ്വ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. 104 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്