മാതള നാരങ്ങാ ജ്യൂസില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെ
ആരോഗ്യത്തിനും പ്രതിരോധശേഷിക്കും നല്ലതാണ് മാതള നാരങ്ങ. നിറയെ ആരോഗ്യ ഗുണങ്ങളുള്ളതിനാലാണ് ഒരാളുടെ ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. വിറ്റാമിൻ സി, ബി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം മാതള നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകൾക്കും ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. ഫൈബർ, വിറ്റാമിനുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ, കാത്സ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവയെല്ലാം ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. മാതളനാരങ്ങാ ജ്യൂസിൽ ചിയാസീഡുകൾ ചേർത്ത് കഴിക്കുന്നത് ഏറെ പോഷകപ്രദമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ഈ ജ്യൂസ് സഹായിക്കും.
മാതള നാരങ്ങാ- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇവയിൽ കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ അത്യുത്തമമാണ്. ഇതിൽ അടങ്ങിയ ഫൈബർ വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. മാതള നാരങ്ങാ- ചിയാ സീഡ് ജ്യൂസിൽ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതിനാൽ തിളക്കമുളള മുടിയും ആരോഗ്യകരമായ ചർമ്മവും ലഭിക്കുകയും ചെയ്യും.