കൊച്ചിയില്‍ വാഹനാപകടത്തില്‍ നഴ്സ് മരിച്ചു.
കൊച്ചി: മിനി ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികയായ നഴ്സ് മരിച്ചു. എറണാകുളം മരട് ലേക്ഷോര് ആശുപത്രിയിലെ നഴ്സായ ചേര്‍ത്തല വാരണംകണ്ടത്തില് സ്വദേശിനി അനു തോമസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെ മാടവന ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന അനു സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വരികയായിരുന്ന ലോറി സിഗ്നല്‍ തെറ്റിച്ചെത്തി ഇടിച്ചിടുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൃതദേഹം ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റി. പനങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭര്‍ത്താവ് അനു തോമസ് വിദേശത്താണ്. മകന്: എലന്‍.