പയര്‍ കൃഷിയ്ക്ക് വില്ലനാകുന്ന മുഞ്ഞ , ചാഴി, കായ്തുരപ്പന്‍ തുടങ്ങിയവയെ ഇങ്ങനെ തുരത്താം.

0

ഏതു കാലാവസ്ഥയിലും പയര്‍ നല്ല വിളവ് തരും. മുഞ്ഞ , ചാഴി, കായ്തുരപ്പന്‍ തുടങ്ങിയ രോഗ-കീടങ്ങളാണ് പയറിനെ ആക്രമിക്കുന്നതില്‍ പ്രധാനം. അവയെ എങ്ങനെ അകറ്റാം എന്ന് നോക്കാം.

ചാഴി

പയറിന്റെ ഏറ്റവും വലിയ ശത്രുവാണ്. കായ്കളില്‍ നിന്നും നീരൂറ്റിക്കുടിച്ച്‌ വളര്‍ച്ച മുരടിപ്പിക്കുന്നു.

1. ബിവേറിയ വാസിയാന എന്ന മിത്രകുമിള്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ സ്‌പ്രേ ചെയ്യുക.
3. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മിലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.
4. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളം തണ്ടിലും സ്പ്രേ ചെയ്യുക. രൂക്ഷമണം കൊണ്ട് ചാഴിയുടെ ശല്യം കുറയും. 5. വേപ്പ് അധിഷ്ടിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.

മുഞ്ഞ

കറുത്ത നിറത്തിലുള്ള ഇവ സസ്യ ഭാഗങ്ങളില്‍ പറ്റിയിരുന്നു നീരൂറ്റിക്കുടിച്ചു ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കും. ഇലകള്‍ മഞ്ഞളിക്കാന്‍ മുഞ്ഞ കാരണമാകും. പൂവിലും ഇളം തണ്ടിലും കായിലും ഇവയുടെ ആക്രമണം കൂടുതലായിരിക്കും.

1. ബിവേറിയ വാസിയാന എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ആഴ്ച ഇടവിട്ട് ചെടികളില്‍ തളിക്കുക.
2. വേപ്പ് അധിഷ്ടിത കീടനാശിനി 5 മില്ലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ സ്‌പ്രേ ചെയ്യുക.
3. നീറിനെ ചെടിയില്‍ കയറ്റി വിടുക.
4. ഒരു ഭാഗം കറ്റാര്‍ വാഴക്കറ, രണ്ടു ഭാഗം പഴങ്കഞ്ഞിവെള്ളം, 8 ഭാഗം പച്ചവെള്ളം എന്ന തോതില്‍ കലര്‍ത്തി ചെടികളുടെ ഇളം തണ്ടില്‍ സ്പ്രേ ചെയ്യുക.

കായ്തുരപ്പന്‍ പുഴു

കായ് തുരന്നു വിത്തുകള്‍ തിന്നു നശിപ്പിക്കും. ഇതോടെ പയര്‍ ഉപയോഗ ശൂന്യമാകും.

1. നാലിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച ഗോമൂത്രത്തില്‍ ലിറ്റര്‍ ഒന്നിന് 20 ഗ്രാം കാന്താരി , 20ഗ്രാം വെളുത്തുള്ളി എന്നിവ അരച്ചു പിഴിഞ്ഞ് ചേര്‍ത്ത് അല്‍പ്പം സോപ്പ് വെള്ളം കൂടി തളിക്കുക.
2. നടുമ്ബോള്‍ തടത്തില്‍ വേപ്പിന്‍പിണ്ണാക്കു കൂടി നടുക.
3. ബിവേറിയ വാസിയാന/ വെര്‍ട്ടിസീലിയം ലായനി ഇവയില്‍ ഏതെങ്കിലും 20 ഗ്രാം 1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക.
4. സന്ധ്യാസമയത്ത് തോട്ടത്തിനു സമീപം ചെറിയ തോതില്‍ തീയിടുന്നത് ഗുണം ചെയ്യും.

You might also like