സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ജെ ഹിമേന്ദ്രനാഥിന് ടെലികോം എസ്പിയായി മാറ്റം.എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി യു കുര്യാക്കോസ് എറണാകുളം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയാകും.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍(പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു.

എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു.കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്ദീന്‍കുട്ടി പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറാകും( ട്രെയിനിംഗ്).

14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും പൊലീസ് തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു.

You might also like