പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന അമ്മയ്ക്ക് സമ്മാനം; ‘ജീവന്‍’ പദ്ധതിക്ക് ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കം

0

തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമൊത്തു മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിക്ക് ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്‌സിങ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ നഴ്‌സിങ് ഓഫീസറാണ് ജ്യോതി

You might also like