പാറശ്ശാല ഏ ജി; കോവിഡ് ചികിൽസാ സെൻ്ററായി തുറന്നു കൊടുത്തു.
തിരുവനന്തപുരം : ക്രാവിഡ് പ്രതിസന്ധിയിൽ ആരാധനാാലയം കോവിഡ് ചികിത്സാ സെൻ്ററായി നല്കി പാറശ്ശാല യഹോവെ നിസ്സി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭ മാതൃകയായി.
കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയാണ് ചെറുവാരക്കോണം യഹോവനിസ്സി അസ്സംബ്ലീസ് ഓഫ് ഗോഡ്. കഴിഞ്ഞ ദിവസമാണ് കോവിഡ് ചികിത്സക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ സംഖ്യ അനുദിനം കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ തന്റെയും സഭയുടെയും എല്ലാ പിന്തുണയും നൽകുന്നതായും സഭാ ശുശ്രൂഷകൻ റവ.എൻ.പീറ്റർ പറഞ്ഞു.
വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള മൂന്ന് നില കെട്ടിടത്തിൽ 300 ൽ അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. ഉടൻ തന്നെ ഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.