
സൗദിയിൽ ലോകകപ്പിനെ സ്വീകരിക്കാൻ ഒരുക്കുന്നത് 14 സ്റ്റേഡിയങ്ങൾ
ജിദ്ദ: സൗദിയിൽ ലോകകപ്പിനെ സ്വീകരിക്കാൻ ഒരുക്കുന്നത് 14 സ്റ്റേഡിയങ്ങൾ. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രാദേശിക സ്ഥാപനങ്ങളാണ് സ്റ്റേഡിയങ്ങൾ ഒരുക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കും.
2034 സൗദി ആതിഥേയത്വം വഹിക്കുന്ന വേൾഡ് കപ്പിനാണ് രാജ്യം ഒരുങ്ങുന്നത്. ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് 14 സ്റ്റേഡിയങ്ങൾ ആവശ്യമാണ്. ഇതിനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. സ്പെയിൻ, ബെൽജിയം, ചൈന തുടങ്ങി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക. ഇതിനായി പ്രാദേശിക നിർമാണ സ്ഥാപനങ്ങൾക്ക് വിവിധ കരാറുകൾ നൽകിയിട്ടുണ്ട്.
