ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഫൈനലില്‍

0

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഫൈനലില്‍. 11 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. 136 എന്ന താരതമ്യനെ ചെറിയ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിനെ തുരത്തിയത്. സയിം അയൂബ് നിര്‍ണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇതോടെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കും. ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ വരെ ഇരു ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്നു. 30 റണ്‍സ് നേടിയ ഷ്മീം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഓപ്പണിങ് ബാറ്റര്‍ സെയ്ഫ് ഹസനാണ് രണ്ടാം ടോപ് സ്‌കോറര്‍. നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. ആദ്യ പത്ത് ഓവറില്‍ ബംഗ്ലാദേശ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ സഹായിച്ചത്

You might also like