കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത.

0

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്.

You might also like