
ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര സൂചികയിൽ 270 ആണ് ശരാശരി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്. എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും നഗരം സ്തംഭിക്കുന്ന ഗതാഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി.
