
ബാങ്ക് ലയന വാർത്തകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു
ന്യുഡൽഹി: ബാങ്ക് ലയന വാർത്തകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാർ ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരും ഉപഭോക്താക്കളും നിക്ഷേപകരും ഇത്തരം വാർത്തകളിൽ അസ്വസ്ഥരാണെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആൻഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ അയച്ച കത്തിൽ പറയുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
