വീണ്ടും കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്

0

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. കേരള തീരത്ത് 28 വരെയും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനം പാടില്ല.

You might also like