വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയവുമായി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ

0

മുംബൈ: വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയവുമായി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ജെമീമ റോഡ്രിഗസ് എന്ന പെണ്‍കരുത്താണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. തകര്‍പ്പന്‍ പ്രകടനത്തോടെ പുറത്താകാതെ 127 റണ്‍സ് നേടിയാണ് അവര്‍ കളിയിലെ താരമായത്. തന്റെ വിശ്വാസം ഉറക്കെ പ്രഘോഷിച്ചായിരുന്നു ഇന്ത്യയെ ലോക കപ്പ് ഫൈനലില്‍ എത്തിച്ച ജെമീമ തന്റെ വിജയം ആഘോഷിച്ചത്.

‘ഞാന്‍ ആദ്യം യേശുവിന് നന്ദി പറയുന്നു..’ കളിയില്‍ തന്നെ ശക്തിപ്പെടുത്തിയ ബൈബിള്‍ വചനം (പുറപ്പാട് 14:14) മൈതാനത്ത് കാണികള്‍ക്ക് മുമ്പില്‍ താരം ഏറ്റ് പറഞ്ഞു- ‘കര്‍ത്താവ് നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.

You might also like