
മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് പണം അയക്കാൻ ജനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി : മാലദ്വീപിൽ നിന്ന് നാട്ടിലേക്ക് പണം അയക്കാൻ ജനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ഹൈക്കമീഷന്റെ സഹായത്തോടെ നടത്തിയ ചർച്ചകളെ തുടർന്ന് പ്രതിമാസ കൈമാറ്റ പരിധി 10,00,000 ഡോളറായി മാലദ്വീപ് മോണിറ്ററി അതോറിറ്റി ഉയർത്തിയിട്ടുണ്ടെന്നും എസ്ബിഐ ഇന്റർഷണൽ ബാങ്കിങ് മാനേജിംഗ് ഡയറക്ടർ റാം മോഹൻ റാവു അമ്റ, ഡോ. ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. ഇതോടെ കഴിഞ്ഞ മാസം 25 മുതൽ ഡോളർ നിക്ഷേപം 400ൽ നിന്ന് 150 ആയി കുറച്ച സാഹചര്യം മറികടക്കാനാവുമെന്നും എസ്ബിഐ അറിയിച്ചു.
