
കണ്ണൂര്‍ പയ്യന്നൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റ ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ബിഎല്‍ഒമാര്‍.
കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റ ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ബിഎല്‍ഒമാര്‍. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. എസ്‌ഐആറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
35,000 ബിഎല്‍ഓമാരെയാണ് എസ്‌ഐആര്‍ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ടാര്‍ഗറ്റ് നല്‍കി മനുഷ്യ സാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിക്കുകയാണെന്നും തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ബിഎല്‍ഒമാരുടെ കൂട്ടായ്മ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു
