
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിളിച്ച് ചേര്‍ത്ത എസ്ഐആര്‍ അവലോകന യോഗത്തില്‍ സമ്മര്‍ദം ചെലുത്തും വിധം സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കടുത്ത നടപടിയായി ടെര്‍മിനേറ്റ് ചെയ്യണമെന്നാണ് യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍വൈസര്‍മാര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ബിഎല്‍ഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടര്‍ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎല്‍ഒമാര്‍, അവരുടെ ലിസ്റ്റ് തന്നാല്‍ അവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാം അല്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യാം എന്നാണ് കളക്ടര്‍ പറയുന്നത്
