
വിസ ഓണ്‍ അറൈവലില്‍ യുഎഇ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി ഇന്ത്യ
ന്യൂഡല്‍ഹി: വിസ ഓണ്‍ അറൈവലില്‍ യുഎഇ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി ഇന്ത്യ. രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ കൂടി ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളാണവ. കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളില്‍ ഒരുമിച്ച് ഇളവ് അനുവദിച്ചു എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ആറ് വിമാനത്താവളങ്ങളിലായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദാരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ ആയിരുന്നു യുഎഇ പൗരന്മാര്‍ക്ക് നേരത്തേ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിച്ചിരുന്നത്
