
ഇന്ത്യയ്ക്ക് ജാവലിന്‍ മിസൈല്‍ സംവിധാനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ജാവലിന്‍ മിസൈല്‍ സംവിധാനങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ്. 45.7 മില്യണ്‍ ഡോളറിന് വില്‍ക്കാനാണ് അനുമതി നല്‍കിയത്. യുഎസ്-ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ഉപകാരപ്രദമാകുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപ്പറേഷന്‍ ഏജന്‍സി (DSCA) അറിയിച്ചു.
ശത്രുക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന ഭീഷണികളെ തരണം ചെയ്യാനും ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായകമായിരിക്കും. 45 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വില്‍പ്പന പാക്കേജില്‍ പ്രതിരോധ ഉപകരണങ്ങളും മറ്റ് സാമഗ്രികളും ഉള്‍പ്പെടുന്നു
