
യുഎഇയിൽ മഞ്ഞുകാലം, ശക്തമായ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം
അബുദാബി/ദുബായ്/ഷാർജ: യുഎഇയിൽ മഞ്ഞുകാലം. ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതു പുലർകാലങ്ങളിലാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഏതു സമയത്തും മഞ്ഞുണ്ടാകാം. അതിനാൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. അർധരാത്രി മുതൽ രാവിലെ 10 വരെയാണു പലയിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. ചില സമയത്ത് വൈകുന്നേരങ്ങളിലും മഞ്ഞ് അനുഭവപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ, റെഡ് അലർട്ടും നൽകിയിരുന്നു.
