
‘മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാം’; പുതിയ അവകാശ വാദവുമായി ചൈനയിലെ ബയോ ടെക്‌നോളജി സ്ഥാപനം
ബീജിങ്: മനുഷ്യര്‍ക്ക് 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ലോണ്‍വി ബയോ സയന്‍സസ് എന്ന ബയോ ടെക്‌നോളജി സ്ഥാപനം.
സോംബി കോശങ്ങളെ ലക്ഷ്യം വച്ചുള്ളതും മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ ആന്റി-ഏജിങ് ഗുളിക തങ്ങള്‍ വികസിപ്പിച്ചെടുത്തതായാണ് കമ്പനി പറയുന്നത്. ഈ ഗുളിക കഴിക്കുന്നതിലൂടെ വാര്‍ധക്യത്തെ മന്ദഗതിയിലാക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വാര്‍ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കോശങ്ങളാണ് ‘സോംബി കോശങ്ങള്‍’ അഥവാ ‘വാര്‍ദ്ധക്യ കോശങ്ങള്‍’. വിഭജനം നിര്‍ത്തുകയും എന്നാല്‍ ശരീരത്തില്‍ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുകയും ചെയ്യുന്ന കോശങ്ങളാണിവ. എല്ലാ ശാരീരിക ക്ഷയങ്ങള്‍ക്കും ഈ കോശങ്ങള്‍ കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ കരുതുന്നു
