ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു

0

ശബരിമല: മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.

You might also like