പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ് ഉളളത്.

സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഐസിഎംആറിന്റെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലാണ് നിപ കേസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമ്പര്‍ക്കം ഉണ്ടായവരെ കണ്ടെത്താന്‍ നീക്കം സജീവമാണെന്നും കേന്ദ്ര മെഡിക്കല്‍ സംഘം അറിയിച്ചു.

നിപ വൈറസ് ബാധയുളള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് പകരുക. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ അടുത്തിടപഴകിയാല്‍ പകരും. വൈറസ് ബാധയുളള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം തുടങ്ങിയവാണ് നിപ രോഗലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ നാല് മുതല്‍ 21 ദിവസം വരെ വേണ്ടി വരും

You might also like