
നിയന്ത്രണ രേഖ കടന്ന് പാക് ഡ്രോണുകള്‍; ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് വീണ്ടും പാക് ഡ്രോണുകള്‍. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പാക് ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കേസോ മഹാന്‍സന്‍ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ കണ്ടത്. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനാല്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന
