എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം: തിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി

0

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി.

സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിള്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള താല്‍കാലിക അധ്യാപകരും ഭിന്നശേഷിക്കാരും ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത മങ്ങി.

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6,230 ജീവനക്കാര്‍ ജോലി ചെയ്യുന്നത് താല്‍കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലാണ്. 17,729 പേര്‍ ജോലി ചെയ്യുന്നത് ദിവസ വേതനാടിസ്ഥാനത്തിലും

You might also like