
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയിൽനിന്ന് തുടങ്ങും
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയിൽനിന്ന് തുടങ്ങും. വൈകിട്ട് നാലിന് കുമ്പള ടൗണിൽ കെ.സി. വേണുഗോപാൽ എ.പി. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം നൽകും. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസനവിഷയങ്ങളിൽ ചർച്ചയുണ്ടാകും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാനനേതാക്കളും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളിൽ വീതമാണ് യാത്ര പര്യടനം നടത്തുക. മാർച്ച് ആറിന് യാത്ര സമാപിക്കും.
