ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍: സംയുക്ത പ്രസ്താവന ഉടന്‍; മാര്‍ച്ച് പകുതിയോടെ കരാറില്‍ ഔദ്യോഗികമായി ഒപ്പ് വെയ്ക്കും

0

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യപടിയായ സംയുക്ത പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഔദ്യോഗികമായി ഒപ്പിടുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയുമായി കരാറായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയിലെ നികുതി 18 ശതമാനമായി കുറയ്ക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യ മൗനം തുടരുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുമില്ല.

സംയുക്ത പ്രസ്താവന നടത്തിയാല്‍ യു.എസ് പ്രസിഡന്റിന് എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ തീരുവ 50 ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ ആകും. കരാറില്‍ ഒപ്പിട്ട ശേഷമേ ഇന്ത്യയ്ക്ക് നികുതി ഇളവ് അനുവദിക്കാനാകൂ. കരാറിന്റെ ആദ്യ ഘട്ടം തയ്യാറായിക്കഴിഞ്ഞെന്ന് പിയൂഷ് ഗോയലും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും പറഞ്ഞു

You might also like