ദേശീയ പണിമുടക്ക് ആരംഭിച്ചു: പണിമുടക്കുന്നവർക്ക് ശമ്പളമില്ല; ഇന്നത്തെ പരീക്ഷകളെല്ലാം മാറ്റി

0

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമാണ്. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുഗതാഗതം നിലച്ചതോടെ സംസ്ഥാനം ഒരു ബന്ദ് പ്രതീതിയിലേക്ക് നീങ്ങുകയാണ്.

പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദേശിച്ച സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്ക് വരാത്തവർക്ക് അന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

പണിമുടക്കിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ ഉച്ചവരെ നീളുന്ന യോഗങ്ങളും പ്രകടനങ്ങളും നടക്കും. മഹിളാ, വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിന് പിന്തുണയുമായി തെരുവിലിറങ്ങും. തലസ്ഥാനത്ത് മ്യൂസിയം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രധാന പ്രതിഷേധ പ്രകടനം ലോക് ഭവന് മുന്നിൽ സമാപിക്കും.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്

You might also like