പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ് ആഗോള ഓഹരി വിപണി; എണ്ണ വിലയില്‍ കുതിപ്പ്

0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കനത്തതോടെ ഊര്‍ജ വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. എണ്ണ വില ഇന്നും കുത്തനെ ഉയര്‍ന്നു.

അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യു.എസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം നേരിട്ടു. ഫ്രാന്‍സിന്റെ സിഎസി 40, 2.2 ശതമാനമാണ് താഴ്ന്നത്.

ജര്‍മ്മന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ഡിഎഎക്സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100 ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.

ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225, 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്‌ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200, 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങിന്റെ ഹാങ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്

You might also like