ഐപിസി പാമ്പാടി സെന്റർ കൺവെൻഷന് ഒരുക്കങ്ങൾക്ക് പൂർത്തിയായി

0

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ 57ആം വാർഷിക കൺവെൻഷനും മിഷനറി സമ്മേളനവും ഈ മാസം 9 മുതൽ 12 വരെ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുന്നതും, പാസ്റ്റമ്മാരായ എബി ശമുവേൽ (പഞ്ചാബ്), അജി ആന്റണി (റാന്നി), ഡോ.എബി പീറ്റർ, ഡോ. കെ പി സജി കുമാർ, സിസ്റ്റർ ബെറ്റ്സി എബി(പഞ്ചാബ്) തുടങ്ങിയവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.

മിഷനറി സമ്മേളനം, സഹോദരി സമാജം വാർഷികം, പൊതുയോഗം, സംയുക്ത ആരാധന, സാസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും.

ഹോളി ട്രിയൂൺ മജിസ്റ്റിക്ക് വോയിസ്‌ (സെന്റർ പിവൈപിഎ ക്വയർ) ഗാനങ്ങൾ ആലപിക്കും.
പാസ്റ്റമ്മാരായ ഷാജി മർക്കോസ്, കെ എ വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ എം മാത്യു, കൊച്ചുമോൻ തോപ്പിൽ, ഷിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

You might also like