വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

0

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ. അഹമ്മദാബാദിൽ നിന്ന് മുബൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിലെ ദാൽ-ചാവൽ മീൽ ബോക്സിൽ നിന്നാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. സമാന അനുഭവം കോച്ചിൽ കുറഞ്ഞത് രണ്ട് പേർക്കെങ്കിലും ഉണ്ടായതായി യാത്രക്കാരൻ എക്സ് പോസ്റ്റിൽ പറഞ്ഞു.

ദാൽ-ചാവൽ മീൽ ബോക്സിനുള്ളിലെ പ്രാണിയെയും വിലപ്പനക്കാരന്‍റെ ഐഡി കാർഡുമുൾപ്പെടെയാണ് എക്സ് പോസ്റ്റ്. ആർകെ ഗ്രൂപ്പിന്‍റെ ഭാഗമായ  ബ്രാൻഡവൻ ഫുഡ് പ്രോഡക്‌ട്‌സ് ആണ് വിൽപ്പനക്കാരൻ എന്ന് ചിത്രത്തിൽ കാണുന്നു. സംഭവത്തിന് പിന്നാലെ ട്രെയിനിൽ ഉണ്ടായിരുന്നവരെല്ലാം ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും  പോസ്റ്റിൽ പറയുന്നു.

You might also like