
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രം
ന്യൂൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രം. എൽപിജി സിലിണ്ടറുകളിടെ വിതരണം സാധാരണ നിലയിലേക്ക് എത്തിയെന്ന് പെട്രോളിയം മന്ത്രാലയം. ഗാർഹിക സിലിണ്ടറുകൾക്ക് പുറമേ വാണിജ്യ സിലിണ്ടറുകളുടെ വിതരണവും വേഗത്തിലാക്കും. വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങിയതിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്ര നടപടി. മൂന്നു ലക്ഷത്തിലധികം പേർക്ക് പുതിയ പിഎൻജി കണക്ഷനുകൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
